- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ രജിസ്ട്രേഷൻ നിയമത്തിൽ കാലാനുസൃതമായ മാറ്റം വേണം; മാതാപിതാക്കളുടെ ആശങ്കൾക്ക് പരിഹാരം വേണമെന്നും കെ എസ് പി എ
കോതമംഗലം: മാറിയ കാലഘട്ടത്തിൽ മാതാപിതാക്കളുടെ ആശങ്കകൾ പങ്കിടാനും പരിഹാരമാർഗ്ഗങ്ങൾ തേടാനും വഴിതുറന്ന് കേരള സ്റ്റേറ്റ് പേരന്റ്സ് അസോസിയേഷൻ. സംഘടനയുടെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കാൻ തീരുമാനിച്ചെന്നും ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് ആതീതമായിരിക്കും പ്രവർത്തനമെന്നും സംസ്ഥാന പ്രസിഡന്റ് എം യു അഷറഫ് ,സെക്രട്ടറി സി ഇ നാസർ , ട്രഷറാർ സോണി ജോസ് എന്നിവർ പറഞ്ഞു.
18 വയസുകഴിഞ്ഞാൽ മക്കളുടെ ഒരു കാര്യത്തിലും ഇടപെടാൻ മാതാപിതാക്കൾക്ക് അവകാശമില്ലന്നതാണ് ഇന്നത്തെ സ്ഥിതി. വ്യക്തി എന്ന നിലയിലെ അവരുടെ സ്വാതന്ത്ര്യത്തിൽ പൊക്കിൾക്കൊടി ബന്ധത്തിന് പോലും സ്ഥാനമില്ല എന്നതാണ് വാസ്തവം.
പോറ്റിവളർത്തിയ പെൺമക്കളെ ക്രമിനലുകളും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരുമായ യുവാക്കൾ നിയമത്തിന്റെ പിൻബലത്തിൽ കൺമുന്നിൽ നിന്നും കൊണ്ടുപോകുന്നത് നോക്കി നിൽക്കേണ്ട ഗതികേടിലാണ് ഇന്ന് മാതാപിതാക്കൾ.
വിവാഹ രജിസ്ട്രേഷൻ നിയമത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവന്നാൽ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.മകൾ വിവാഹത്തിന് സന്നദ്ധയായി രജിസ്റ്റർ ഓഫീസിൽ എത്തുമ്പോൾ മാതാപിതാക്കൾക്ക് വിവരം ലഭിക്കാൻ സംവിധാനം വേണം.
ഇതുവഴി കൗൺസിലിംഗും മറ്റും നടത്തി മകൾ ഒരു ദുരന്തത്തിലേക്ക് നീങ്ങുന്നത് തടയാൻ ഒരു ശ്രമം നടത്തുന്നതിന് മാതാപിതാക്കൾക്ക് അവസരം ലഭിക്കും.കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇതുസംബന്ധിച്ചുള്ള നിയമ നിർമ്മാണത്തിനായി പൊതുസമൂഹത്തിന്റെ ഇടപെടൽ ഉണ്ടാവണം.
ലൗജിഹാദും നാർക്കോട്ടിക്ക് ജിഹാദുമൊക്കെ ഉണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു.ഇതിനും പുറമെ ഐഎസ് തീവ്രവാദത്തിലേക്ക് ആകൃഷ്ടരായി എല്ലാമതത്തിൽ നിന്നുള്ള പെൺകുട്ടികളും കടന്നുപോകുന്നു.ഇത്തരം പ്രവണതകൾ നാടിന് ആപത്താണ്.അത് ഇനി സംഭവിക്കാൻ പാടില്ല.ഇതിന് തടയിടാൻ എന്താണ് മാർഗ്ഗമെന്ന് ഭരണകൂടങ്ങൾ ആലോചിക്കണം.ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണം.
ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരന്റെ ഹീറോയിസം മാത്രമാണ് പെൺകുട്ടികളിൽ സ്വാധീനം ചെലത്തുന്നത്.അവരുടെ പിൻകാല ചരിത്രമൊന്നും അവൾക്കറിയല്ല,അറിയുകയും വേണ്ട.വലിയ ചതിക്കുഴിയിലാണ് താൻ എത്തപ്പെട്ടതെന്ന് തിരച്ചറിയുമ്പോഴേയ്ക്കും വൈകിയിരിക്കും.ഇങ്ങിനെ ജീവിതം വഴിമുട്ടുമ്പോഴാണ് അവർ ആത്മഹത്യയിലേക്കും മറ്റും എത്തിച്ചേരുന്നത്.
സ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ പലരും ഇന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകഴിഞ്ഞു. ഈ പോക്ക് ഭാവി തലമുറയെ വലിയ വിപത്തിലേക്കാണ് തള്ളിവിടുന്നത്.ഇനിയെങ്കിലും ജാഗ്രതയുണ്ടായില്ലങ്കിൽ എല്ലാം കൈവിട്ടുപോകുമെന്നും പ്രസിഡന്റെ എം യു അഷറഫ് പറഞ്ഞു.
സംസ്ഥാനത്ത് 14 ജില്ലകളിലും ജില്ലാ കമ്മറ്റിയും എല്ലാ ഏരിയകളിലും ഏരിയ കമ്മറ്റിയും സംഘടനാ വിപുലീകരണത്തിന്റെ ഭാഗമായി രൂപീകരിക്കും 2021 ഫെബ്രുവരി 13 നാണ് സംഘടന രൂപീകരിച്ചത്.പ്രവാസിയായ എം യു അഷറഫ് രാഷ്ട്രീയ -സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങളിലും സജീവമാണ്.
മതാപിതാക്കളുടെ മക്കളുടെയും സംരക്ഷണം,മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ മക്കളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഇടപെടൽ നടത്തുക, സെമിനാറുകളും, ബോധവൽക്കരണക്ലാസുകളും വഴി യുവതലമുറയെ നേർവഴിയിലേക്ക് നയിക്കുക എന്നിവയാണ് സംഘനടയുടെ മുഖ്യലക്ഷ്യം.
ഇതിനകം ദുരവസ്ഥകളിൽ ചെന്നുപെട്ട 16 പെൺകുട്ടികളെ മാതാപിതാക്കളുടെ താൽപര്യപ്രകാരമുള്ള ജീവിത സാഹചര്യത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്്.ഇനിയും ഇത്തരത്തിലുള്ള ഇടപെടൽ തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.