- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിവരുന്ന പരിശോധന നിർണ്ണായകമാകും; കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ കണ്ണികൾ പിടിയിൽ
കണ്ണൂർ: കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ കണ്ണികൾ തളിപ്പറമ്പ് പാണപ്പുഴയിൽ വെച്ച് പിടിയിൽ. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ വില്പനക്കായി എത്തിച്ച 25 ഗ്രാം കഞ്ചാവുമായി ഏര്യം സ്വദേശികളായ കെ ഷമ്മാസ് (24), കെ സിർദാജ് (22) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 05 എ ൽ 2481 മാരുതി 800 കാറും പിടിച്ചെടുത്തു.
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനയിൽ ആണ് ഇവർ രണ്ടുപേരും എക്‌സൈസ് ഇൻസ്‌പെക്ടർ വിപിൻ കുമാറിന്റെയും സംഘത്തിന്റെയും വലയിലായത്. കണ്ണൂർ ജില്ലയിലെ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണിയാണ് ഷമ്മാസ്. ഇയാൾ കഴിഞ്ഞ ആഴ്ച ആഡംബര ബൈക്കിൽ വിൽപ്പനക്കായി എത്തിച്ച കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും തളിപ്പറമ്പ്, മാതമംഗലം, പരിയാരം, ചപ്പാരപ്പടവ് എന്നീ സ്ഥലങ്ങളിൽ യുവാക്കൾക്ക് കഞ്ചാവ് വിതരണം ചെയ്തു വരുന്ന വിവരം എക്‌സൈസിനെ ലഭിച്ചു. ഇവിടത്തെ തുടർന്ന് ഇയാളെ രഹസ്യമായി എക്‌സൈസ് പിന്തുടരുന്നുണ്ടായിരുന്നു. ഇയാൾ ഈ അടുത്തിടെ തന്നെ മാഹി മദ്യം കാറിൽ കടത്തിയ കുറ്റത്തിനും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണിയാൾ.