- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരത്ത് വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണ്ണാഭരണം വീട്ടിനകത്ത് കണ്ടെത്തി; ആഭരണം കണ്ടത് ശൗച്യാലയത്തിലെ ഫ്‌ളഷ് ടാങ്കിൽ
കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണ്ണാഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. നാദാപുരം വാണിമേൽ വെള്ളിയോട് നടുവിലക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ നിന്നാണ് ഓഗസ്റ്റ് 26 ന് സ്വർണ്ണാഭരണം കാണാതെ പോയത്. വധുവിനെ അണിയിക്കാനായി സൂക്ഷിച്ച മുപ്പത് പവൻ സ്വർണ്ണമാണ് വിവാഹത്തലേന്ന് കാണാതെ പോയത്.
ജൂവലറിയിൽ നിന്നും വാങ്ങിയ മുപ്പത് പവൻ സ്വർണ്ണാഭരണം വീട്ടിലെ അലമാരക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. വിവാഹ ദിവസം നാദാപുരത്തുള്ള വരന്റെ വീട്ടിലെ നിക്കാഹ് ചടങ്ങ് കഴിഞ്ഞെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വളയം പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായില്ല.
വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിൽ ഇന്ന് രാവിലെയാണ് വീട്ടിലെ ശൗച്യാലയത്തിലെ ഫ്‌ളഷ് ടാങ്കിലാണ് നഷ്ടപ്പെട്ട ആഭരണം കണ്ടത്. ഉടനെ വീട്ടുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സ്വർണ്ണാഭരണങ്ങൾ കസ്റ്റഡിയിലെടുത്തു. വിവാഹ ചടങ്ങിനെത്തിയവരാണ് സ്വർണ്ണാഭരണം അപഹരിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.