- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ കോളേജിൽ പൂർവവിദ്യാർത്ഥി സംഗമവും ആദരിക്കലും നടത്തും; നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും
കണ്ണൂർ: പയ്യന്നൂർ കോളേജ് ജനറൽ അലുമ്നി അസോ. ഗ്രാന്റ് അലുമ്നി മീറ്റ് 2022ന്റെ ഭാഗമായി 1965-മുതലുള്ള വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും നടത്തും. സെപതംബർ 11ന് രാവിലെ പത്തിന് നിയമസഭാ സ്പീക്കർ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാനും മുൻ എംഎൽഎയുമായ ടി.വി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1965-67 കാലഘട്ടത്തിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയുമാണ് ചടങ്ങിൽ ആദരിക്കുക. കേരളത്തിനകത്തും, പുറത്തുമുള്ള അൻപതിനായിരം പൂർവവിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പൂർവവിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ, ഷഹ്ബാസ് അമന്റെ ഗസൽ സന്ധ്യ എന്നിവ നടക്കും.
ഗ്രാന്റ് അലുമ്നി മീറ്റിന്റെ ഭാഗമായി പയ്യന്നൂർ സഹകരണ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാംപ്, 1965-മുതലുള്ള തെരഞ്ഞെടുക്കപ്പെട്ട കോളേജ് ഭാരവാഹികളുടെ സംഗമം, വോളിബോൾ, ഫുട്ബോൾ സൗഹൃദ മത്സരങ്ങൾ, വിളംബരജാഥ എന്നിവ നടത്തിയിട്ടുണ്ട്.
സമാപന ദിവസമായ ഈമാസം 11ന് നടക്കുന്ന പരിപാടിയിൽ പൂർവവിദ്യാർത്ഥികളും എംപിമാരുമായ കെ.സി വേണുഗോപാൽ, എം.കെ രാഘവൻ, എന്നിവർ ഓൺ ലൈനായും ഹൈക്കോടതിയും ബഹിരാകാശാ ശാസ്ത്രജ്ഞനുമായ പി.വി കുഞ്ഞികൃഷ്ണൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. എൻ മധുസൂദനൻ, ജോൺബ്രിട്ടാസ് എംപി, ടി. ഐ മധുസൂദനൻ എംഎൽഎ, എം.വിജിൻ എംഎൽഎ എം. രാജഗോപാൽ എന്നിവർ നേരിട്ടും പങ്കെടുക്കും.
കോളേജിൽ ആദ്യമായാണ് ഇത്രയും വിപുലമായ പൂർവവിദ്യാർത്ഥി സംഗമംനടക്കുന്നതെന്ന് ടി.വി രാജേഷ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ വർക്കിങ് ചെയർമാൻ അഡ്വ.
ശശിവട്ടക്കൊവ്വൽ, പ്രിൻസിപ്പൽ ഡോ.വി. എം സന്തോഷ്, കെ.കെ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ