- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുതെരഞ്ഞെടുപ്പിനായി വിശാല പ്രതിപക്ഷസഖ്യം; സാധ്യത തള്ളാതെ സീതാറാം യച്ചൂരി
ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷപാർട്ടികളുടെ വിശാല സഖ്യം രൂപീകരിക്കുന്നത് തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പ്രതിപക്ഷ ഐക്യനീക്കത്തിനായി ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനല്ല, പ്രതിപക്ഷത്തെ ഒന്നിച്ചു നിർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.
നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷപ്പാർട്ടികളെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഡൽഹിയിലെത്തിയ നിതീഷ് കുമാർ കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസിന് ഒഴിവാക്കി പ്രതിപക്ഷ െഎക്യം സാധ്യമല്ലെന്ന നിലപാടിലാണ് നിതീഷ്. ഇടതുപാർട്ടികളും പ്രദേശിക പാർട്ടികളും പ്രതിപക്ഷത്തെ മറ്റുകക്ഷികളും ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്ന് നിതീഷ് പറഞ്ഞു.