- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി
കോട്ടയം: കട്ടച്ചിറയിൽ മധ്യവയസ്‌കനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കട്ടച്ചിറ സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ഇയാളുടെ സുഹൃത്ത് രവീന്ദ്രൻ നായരെ കിടങ്ങൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
രവീന്ദ്രൻ നായരും കൊല്ലപ്പെട്ട കുഞ്ഞുമോനും സുഹൃത്തുക്കളായിരുന്നു. രവീന്ദ്രൻ നായരുടെ വീട്ടിൽ പണിക്കെത്തിയ ആളെ കുഞ്ഞുമോൻ മറ്റൊരു പണിക്കായി വിളിച്ചു കൊണ്ടു പോയി. ഇതും തർക്കത്തിന് കാരണമായി.
ചൊവ്വാഴ്ച രാവിലെയും സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. മദ്യപാനത്തിനിടെ പലകാര്യങ്ങളും പറഞ്ഞ് തർക്കമുണ്ടാവുകയും പെട്ടെന്ന് തന്നെ കത്തിയെടുത്ത് കുഞ്ഞുമോന്റെ നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു. കുഞ്ഞുമോന്റെ മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.