- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു
മനാമ: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടൻ ഹംസയുടെ മകൻ ഇസ്മായിൽ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 15 വർഷമായി ബഹ്റൈനിൽ കുക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റസീന, മക്കൾ: നിദ, നിദാൽ, നിഹാദ്.
Next Story