- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ വിദ്യാർത്ഥി ഓടിച്ച വാഹനം ഇടിച്ച് സ്വിഗ്ഗി ജീവനക്കാരൻ മരിച്ചു
ന്യൂഡൽഹി: പ്ലസ് വൺ വിദ്യാർത്ഥി ഓടിച്ച എസ് യുവി ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡിൽ വച്ചായിരുന്നു അപകടം. അപകടത്തിന് ശേഷം പ്രായപൂർത്തിയാകാത്ത കുട്ടിയും കാറിലുണ്ടായിരുന്ന ആളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്തു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു.
സ്വിഗ്ഗി ജീവനക്കാരനായ രാഹുൽ കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബന്ധുവിനൊപ്പം യാത്ര ചെയ്യവെ ഇയാളുടെ ബൈക്കിൽ എംജി ഹെക്ടർ ഇടിക്കുകയായിരുന്നു. രാഹുലിനെയും ബന്ധുവിനെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാഹുൽ മരിച്ചു. എസ് യുവിയുടെ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ഗതാഗതവകുപ്പിൽ നിന്നും ശേഖരിച്ച ശേഷം ഉടമയുടെ വീട്ടിലെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.