തിരുവനന്തപുരം: ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'ചട്ടമ്പി'. ചട്ടമ്പി എന്ന ചിത്രം പറയുന്നത് 1995 കാലത്തെ കഥയാണ്. സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്നു. തിരക്കഥയും അഭിലാഷ് എസ് കുമാറിന്റേത് തന്നെ. അണിയറ പ്രവർത്തകർ ചട്ടമ്പി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. അലക്‌സ് ജോസഫ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്ര സംയോജനം ജോയൽ കവിയാണ്. ചട്ടമ്പിയായിട്ടാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസി അഭിനയിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നു. ഗ്രേസ് ആന്റണി നായികയാകുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, ബിനു പപ്പു, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.'ഭീഷ്മപർവ'ത്തിന് ശേഷം ശ്രീനാഥ് ഭാസിയും, 'മിന്നൽ മുരളി'ക്ക് ശേഷം ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകതയുണ്ട്.



ആസിഫ് യോഗിയാണ് ചിത്രം നിർമ്മിക്കുന്നത്. ആർട്ട് ബീറ്റ്‌സ് സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മാണം. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്‌ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്‌സ്. സിറാജ് ആണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

സംഗീതം ശേഖർ മേനോൻ, വരികൾ കൃപേഷ് അയ്യപ്പൻകുട്ടി. ഗായകർ കൃപേഷ് അയ്യപ്പൻകുട്ടി, ശ്രീനാഥ് ഭാസി, കലാ സംവിധാനം സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, ചമയം റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുകൻ ലീ, പിആർഒ ആതിര ദിൽജിത്ത്. പിആർ സ്ട്രാറ്റജി കണ്ടന്റ് ഫാക്ടറി മീഡിയ.