- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ ഗാന്ധി പാർക്ക് മാലിന്യം നിറഞ്ഞ നിലയിൽ; സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
കണ്ണൂർ: ചരിത്രമുറങ്ങുന്ന സ്ഥലമാണ് പയ്യന്നൂരിലെ ഗാന്ധി പാർക്ക്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വിളക്കു കാലുകളും പാർക്കിലെ മിക്ക സാധനങ്ങളും തകർന്ന നിലയിലാണ് ഇപ്പോൾ. കുട്ടികൾക്കായി നിർമ്മിച്ച കളി സാധനങ്ങൾ അടക്കം ഇവിടെ തുരുമ്പിച്ച് ഉപയോഗശൂന്യമായ നിലയിലാണ്. പയ്യന്നൂരിലെ സഭാ ഹോസ്പിറ്റലിനോട് ചേർന്ന് നിൽക്കുന്ന ഗാന്ധി പാർക്കാണ് അനാസ്ഥയുടെ പര്യായമായി മാറിയിരിക്കുന്നത്.
ഇതിന് പുറമേ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് പാർക്ക്. സിഗരറ്റ് പാക്കറ്റും ഒഴിഞ്ഞ മദ്യക്കുപ്പികളും ഈ പ്രദേശത്ത് യഥേഷ്ടം കാണാൻ കഴിയും. കുട്ടികൾ അടക്കം വന്നു പോകുന്ന പാർക്കിലാണ് ഈ കാഴ്ച.
സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രാത്രിയായി കഴിഞ്ഞാൽ ആർക്കും ഈ പ്രദേശത്തുകൂടി പോകാൻ പറ്റാത്ത അവസ്ഥയാണ്. അധികൃതർ ഇതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നാണ് പരാതി. നാട്ടുകാർ പലവട്ടം സമീപിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്