- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലികക്ക് അശ്ലീലചിത്രം കാണിച്ചു കൊടുത്ത് ലൈംഗികാതിക്രമം നടത്തി; ഓഡിറ്റോറിയങ്ങൾക്ക് സമീപം വാഹനം നിർത്തി പെൺകുട്ടിയെ പീഡിപ്പിച്ചു; തട്ടിക്കൊണ്ടു പോകലും പ്രകൃതി വിരുദ്ധ പീഡനവും നടത്തി; മലപ്പുറത്തെ മൂന്നു കേസുകളിലും പ്രതികൾക്ക് ജാമ്യം നിഷേധിച്ച് പോക്‌സോ കോടതി
മലപ്പുറം: മലപ്പുറത്തെ മൂന്നുപോക്സോകേസുകളിലും പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി. അയൽവാസിയായ പതിനൊന്നുകാരിക്ക് മൊബൈൽഫോണിൽ അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന കേസിൽ അറസ്റ്റിലായ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. റിമാന്റിൽ കഴിയുന്ന അരിമ്പ്ര ബിരിയപ്പുറം പള്ളിയാളി ഇ പി ശിഹാബുദ്ദീൻ എന്ന ബാബു (33)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 മെയ് മാസത്തിലെ വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. കളിക്കാനായി അയൽപക്കത്തെ വീട്ടിലേക്ക് എത്തിയതായിരുന്നു കുട്ടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേ സമയം വിവിധ ഓഡിറ്റോറിയങ്ങൾക്ക് സമീപം വാഹനം നിർത്തി പ്രായപൂർത്തിയാകാത്ത ബാലികയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്കും സഹായിക്കും മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജാമ്യം നിരസിച്ചു. കരേക്കാട് ചെങ്കണ്ടൻപടി വെട്ടിക്കാട്ടിൽ നിസാമുദ്ദീൻ (22), സഹായി ഓട്ടോ ഡ്രൈവർ വളാഞ്ചേരി കരേക്കാട് ചങ്ങണക്കാട്ടിൽ ലുക്മാനുൽ ഹക്കീം (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട 15കാരിയെയാണ് സ്‌കൂളിൽ പോകുന്ന സമയം വാഹനത്തിൽ കയറ്റി കൊണ്ടുപോയി ബലാൽസംഗം ചെയ്തത്. 2021 നവംബർ അഞ്ചിന് കരേക്കാട് ഓഡിറ്റോറിയത്തിന് സമീപത്തും 2021 ഡിസംബർ രണ്ടിന് പൂക്കാട്ടിരി സിൽവർ പ്ലാസ ഓഡിറ്റോറിയത്തിനു മുന്നിലും നിർത്തിയിട്ട കാറിൽ വെച്ചും 2022 മെയ് 10ന് കുളമംഗലം നദാസ് ഓഡിറ്റോറിയത്തിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വെച്ചും ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 2022 ഓഗസ്റ്റ് 29ന് വളാഞ്ചേരി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പതിനഞ്ചുകാരനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. ക്ലാരി പുത്തൂർ കുറ്റിപ്പാല കുണ്ടിൽ മുസ്തഫ (45)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ഓഗസ്റ്റ് അഞ്ചിന് പകൽ 11 മണിക്കാണ് സംഭവം. പ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷയിൽ കുട്ടിയെ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. കോതരപ്പടിയിലെ ഒഴിഞ്ഞ പറമ്പിലേക്ക് കയറ്റി നിർത്തിയ ഓട്ടോറിക്ഷയിൽ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. മുമ്പും പ്രതി സമാനമായ രീതിയിൽ കുട്ടിയോട് പെരുമാറിയതായും അമ്പതു രൂപ വീതം നൽകിയിരുന്നതായും പരാതിയിലുണ്ട്. 2022 ഓഗസ്റ്റ് 17ന് കല്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്