- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കർണാടകയിൽ അറസ്റ്റിൽ
ബംഗ്ലൂരു: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കർണാടകയിലെ ശിവമോഗയിൽ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ഭീകരതാവളങ്ങളിൽ നിന്നും പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഇവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. യുഎപിഎ ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു.
Next Story