കോഴിക്കോട്: ഡോക്ടറുടെ വീട്ടിൽ ജോലിക്ക് കൊണ്ടുവന്ന 13 വയസ്സുകാരിക്ക് ക്രൂര പീഡനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ളാറ്റിലാണ് സംഭവം. ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഡോക്ടറും ഭാര്യയും ചേർന്ന് ക്രൂരമായി ഉപദ്രവിച്ചത്. ബെൽറ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊള്ളിച്ചുവെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കും ഭാര്യയ്ക്കുമെതിരെ കേസ് എടുത്തു. ഉത്തർപ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മിർസ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ് എടുത്തു.

നാലു മാസമായി കുട്ടിയെ ഫ്‌ളാറ്റിൽ ജോലിക്കു നിർത്തിയിരിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതായി ഫ്‌ളാറ്റിലെ അയൽവാസികളാണ് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടത്. തുടർന്ന് അധികൃതരെത്തി പരിശോധിച്ച ശേഷം കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലികാസദനത്തിലേക്കു മാറ്റി.