തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നടി മീര ജാസ്മിന്റെയും നിമിഷ സജയന്റെയും പുതിയ ചിത്രങ്ങൾ തരംഗമാകുന്നു. ദുബായിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ റൗൾ ആണ് മീര ജാസ്മിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയൻ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്.

 
 
 
View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ 'മകൾ' ആണ് മീരയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്. ദുബായിയിലാണ് മീര ഇപ്പോൾ താമസിക്കുന്നത്.

 
 
 
View this post on Instagram

A post shared by Meera Jasmine (@meerajasmine)

ബിജു മേനോൻ പ്രധാന വേഷത്തിലെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്