- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചൻകോവിലാറ്റിൽ നീന്താനിറങ്ങി കാണാതായ യുവാവിന് ദാരുണാന്ത്യം
മാവേലിക്കര: അച്ചൻകോവിലാറ്റിൽ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂർ ഹരിഹര മന്ദിരത്തിൽ രാധാകൃഷ്ണന്റെയും മിനിയുടെയും മകൻ ഹരികൃഷ്ണൻ (28) ആണ് മരിച്ചത്.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. കരിപ്പുഴ കീച്ചേരിക്കടവിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് പേർക്കൊപ്പമാണ് ഹരികൃഷ്ണൻ കീച്ചേരിക്കടവിലെത്തിയത്.
സുഹൃത്തായ ഡോണിന്റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതായിരുന്നു ഹരികൃഷ്ണൻ. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണൻ ബൈക്കിൽ നിന്നു വീണു. വസ്ത്രങ്ങൾ കഴുകിയെടുക്കാനാണ് കടവിലിറങ്ങിയത്. നീന്തൽ അറിയാവുന്ന ആളായിരുന്നു ഹരികൃഷ്ണൻ. എന്നാൽ ആറ്റിൽ നീന്തുന്നതിനിടയിൽ കൈകാൽ കുഴഞ്ഞ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും സ്കൂബാ ടീമും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിൽ രാവിലെ എട്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരൻ: ജയകൃഷ്ണൻ.
മറുനാടന് മലയാളി ബ്യൂറോ