- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ലഹരിവേട്ട; ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. ഹാഷിഷ് ഓയിലുമായി കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിലായി. സുജിൽ, അൻസിൽ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പൊലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. ആന്ധ്രയിൽനിന്നാണ് പ്രതികൾ ഹാഷിഷ് ഓയിൽ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു.
എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന് വാങ്ങാനായി ആന്ധ്രപ്രദേശിലേക്ക് യാത്രതിരിച്ചത്. വിശാഖപട്ടണത്തെ 'ഭായ്' എന്ന് വിളിക്കുന്നയാളിൽനിന്ന് 1.20 ലക്ഷം രൂപ നൽകിയാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്. തുടർന്ന് ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും പിടികൂടിയത്.
മറുനാടന്‍ മലയാളി ബ്യൂറോ
Next Story