- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂരിൽ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ; പ്രതികൾ ലഹരിക്കടിമകളെന്ന് പൊലീസ്
പറവൂർ: പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. വടക്കേക്കര ഓണത്തുകാട് ഭാഗത്ത് മദ്യപിച്ച് സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിക്കാൻ ശ്രമിച്ചത്.
തുരുത്തിപുറം സ്വദേശി മല്ലൻ ബിജു എന്ന് വിളിക്കുന്ന ബിജു, ഓണത്തുകാട് സ്വദേശിയായ ശാന്തിലാൽ, കൂട്ടുകാട് സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന സ്മിത്ത്,പരുവത്തുരുത്ത് സ്വദേശിയായ സെബാട്ടി എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഓണത്തു കാട് പ്രദേശത്ത് നിർദ്ദിഷ്ട ഹൈവേയ്ക്ക് ഏറ്റെടുത്ത സ്ഥലത്ത് സ്ഥിരമായി മദ്യവും മയക്കുമരുന്ന് ഉപയോഗിക്കാനായി പ്രതികൾ ഒത്തു ചേർന്നിരുന്നെന്നും ലഹരിക്കടിമപ്പെട്ട് ഇവർ പിൻതുടർന്ന് ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ശാന്തിലാൽ മുൻപ് ഒരു വധശ്രമ കേസിലും സെബാട്ടി അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വടക്കേക്കര പൊലീസ് ഇൻസ്‌പെക്ടർ സൂരജ് വി സി, സബ് ഇൻസ്‌പെക്ടർ എം എസ് ഷെറി, എ എസ് ഐ മാരായ റസാഖ്, ബേബി കൃഷ്ണകുമാർ സി പി ഒ മാരായ മിറാഷ് , പ്രവീൺ ദാസ്, സിജിമോൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.