മൂന്നാർ: മൂന്നാറിൽ വീണ്ടും കാഴ്ചയുടെ വിരുന്നൊരുക്കി നീല കുറിഞ്ഞി പൂവിട്ടു. കള്ളിപ്പാറ മലമുകളിലേയ്ക്ക് വിനോസഞ്ചാരികളുടെ പ്രവാഹം ശക്തമായിക്കഴിഞ്ഞു.

ശാന്തംപാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കള്ളിപ്പാറ മലനിരകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് നീലകുറിഞ്ഞി പൂവിട്ടത്. മൊട്ടക്കുന്നുകളിൽ അങ്ങിങ്ങായി കുട്ടമായിട്ടാണ് ചെടികളിൽ പൂക്കൾ വിരിഞ്ഞിട്ടുണ്ട്.

വിനോദ സഞ്ചാരികളിൽ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇവിടുത്തെ നിലകുറിഞ്ഞി വസന്തത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്.

ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് .തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ഇവിടം

ശാന്തൻപാറയിൽ നിന്ന് മൂന്നാർ -തേക്കടി സംസ്ഥാനപാതയിലൂടെ 6 കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ കുറിഞ്ഞികാടുകൾക്കരികിൽ എത്താം. ഒപ്പം ദൂരക്കാഴ്ചയിൽ അതിർത്തി മലനിരകളും ചതുരംഗപ്പാറയും, കാറ്റാടിപ്പാറയും കാണാം.

12 വർഷത്തിൽ ഒരിക്കലാണ് നീലകുറിഞ്ഞി പുഷ്പിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . വർഷങ്ങൾക്ക് മുമ്പ് ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത് എറെ വാർത്താ പ്രധാന്യം നേടിയിരുന്നു.

ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ ഇത് കാണാൻ രാജമലയിലേയ്ക്ക് എത്തിയിരുന്നു. ഇതെത്തുടർന്ന് അടിമാലി - മൂന്നാർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു.