കണ്ണൂർ: കണ്ണൂർ കോർപറേഷിനലെ കക്കാട് കാർ സർവീസ് സെന്ററിൽ തീപിടിത്തത്തിൽ രണ്ടുകാറുകൾ കത്തിനശിച്ചു. കക്കാട് റിനോൾട്ട് സർവീസ് സെന്ററിലാണ് കാറിന് തീപിടിച്ചത്. ഞായാറാഴ്‌ച്ച പകലാണ് സംഭവം. സർവീസിനായി കൊണ്ടു വന്ന രണ്ടുകാറുകളാണ് കത്തിനശിച്ചത്.

ഷോറൂം മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രണ്ടുകാറുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.