തൃശ്ശൂർ: കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷണക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. 71 വയസ്സുള്ള ആളിൽ നിന്നുമാണ് യുവതി പണം തട്ടിയത്. വൃദ്ധന്റെ നഗ്‌നചിത്രങ്ങൾ പകർത്തിയ യുവതി ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.

50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട് യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു. വൃദ്ധന്റെ പരാതിയിൽ പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.