കൽപ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. എലിസബത്തിനെ(54) തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു. മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ പനമരം പൊലീസ് ഉടൻ കൽപ്പറ്റയിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്.