- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടതല്ല്; പിടിച്ച് മാറ്റാൻ ചെന്ന അദ്ധ്യാപകനും കിട്ടി പൊതിരെ അടി; ഒടുവിൽ നാട്ടുകാർ കൈകാര്യം ചെയ്തു; മലപ്പുറത്തു തല്ലുമാല നടത്തിയത് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ
മലപ്പുറം: മലപ്പുറം വാഴക്കാട് സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടതല്ല് .പിടിച്ച് മാറ്റാൻ ചെന്ന അദ്ധ്യാപകനും കിട്ടി പൊതിരെ അടി. കൂട്ടത്തല്ല് അവസാനം റോഡിലെത്തിയതോടെ നാട്ടുകാർ കൈകാര്യം ചെയ്തു.മലപ്പുറത്തു തല്ലുമാല നടത്തിയത് പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ. വാഴക്കാട് സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ പതിവാകുകയാണ്.
പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞായിരുന്നു അടി. സ്‌കൂളിന് ഉള്ളിൽ നടന്ന അടി തടുക്കാൻ ചെന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികൾ പൊതിരെ തല്ലി. പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല് കിട്ടി. പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗിങ് ചെയ്ത സംഭവമാണ് പിന്നീട് അടിയിൽ കലാശിച്ചതന്ന് വിദ്യാർത്ഥികൾ പറയുന്നു.
ടീ ഷർട്ട് ധരിച്ചെത്തിയ വിദ്യാർത്ഥിയെ മറ്റ് കുട്ടികൾ മർദ്ദിച്ചു എന്നും ഇതിന് പകരം വീട്ടലാണ് നടന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. സ്‌കൂൾ ബാഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും ചില വിദ്യാർത്ഥികളെ അടക്കി നിർത്താൻ അദ്ധ്യാപകർക്കും പിടിഎക്കും കഴിയാത്ത അവസ്ഥയാണന്നും നാട്ടുകാർ പറയുന്നു. അക്രമം കാണിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ പറഞ്ഞു.
കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ആഘോഷമായി മാറിയിരിക്കുകയാണിപ്പോൾ നടുറോഡിലെ കൂട്ടയടി. മലപ്പുറം ജില്ലയിൽ തന്നെ വിവിധയിടങ്ങളിൽ നടന്ന കൂട്ടയടി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. പലയിടങ്ങളിലും കേസുകളും നൂലാമാലകളും പിന്നാലെയെത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്