- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: മുൻ വൈരാഗ്യത്തിന്റെ പേരിൽ മലപ്പുറം തിരൂർ പടിഞ്ഞാറേക്കരയിലെ മസ്ജിദിലെ ഇമാമിനെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ അറസ്റ്റിൽ. കൂട്ടായി സ്വദേശികളായ കൂട്ടായി വാടിക്കൽ ചക്കപ്പന്റെ പുരക്കൽ മുബാറക്ക്(26), അസനാർ പുരക്കൽ ഇസ്മായിൽ(35) എന്നിവരെയാണ് തിടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വച്ച് പ്രതികൾ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
തലയ്ക്കു പിറകിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപം വച്ചാണ് പൊലീസ് പിടികൂടിയത് തിരൂർ സിഐ ജിജോ എം.ജെ, എസ്‌ഐ ജിഷിൽ.വി സീനിയർ സി.പി.ഒ ഷിജിത്ത് സി.പി.ഓ മാരായ അക്‌ബർ, അരുൺ, വിജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതേ സമയം മേഖലയിൽ കൂട്ടായി തീരദേശ മേഖലയിൽ സമാനമായ വെട്ടും കുത്തും അക്രമങ്ങളും വ്യാപാകമായി നടന്നുവരുന്നുണ്ടെന്നും ഒന്നു പറഞ്ഞ് രണ്ടാമതു വെട്ടുംകുത്തും അക്രമണവുമാണെന്നും പൊലീസ് തന്നെ പറയുന്നു. മേഖലയിലെ പ്രശ്നങ്ങൾ ഗൗരമായി കാണുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്