തിരുവനന്തപുരം: ഫേസ്‌ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഭർത്താവ് സച്ചിൻദേവ് എംഎൽഎക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. തെക്കും വടക്കും ഒന്നാണ് എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

തെക്കൻ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യം ചെയ്തുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദത്തിന് പിന്നാലെയാണ് മേയർ ചിത്രം പങ്കുവച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലെയും മലബാറിലെയും നേതാക്കൾ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് സുധാകരൻ നൽകിയ മറുപടിയാണ് വിവാദമായത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം.