- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നിയിറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെ പിടിച്ചെടുത്തു; പ്രതികൾക്കായി തിരച്ചിൽ
അടിമാലി: അടിമാലി കാഞ്ഞിരംകവല ഭാഗത്ത് 109 കിലോ കാട്ടുപന്നിയിറച്ചി പ്ലാസ്റ്റിക് കവറിലാക്കി വിൽക്കാനുള്ള ശ്രമത്തിനിടെ പിടിച്ചെടുത്തു. ആനച്ചാൽ സ്വദേശി രമണൻ വാടകക്ക് താമസിക്കുന്ന വീടിന്റെ പരിസരത്തുനിന്നുമാണ് ഇറച്ചി പിടികൂടിയത്. പ്രതികളായ രമണനും മറ്റു രണ്ടുപേരും ഓടിരക്ഷപെട്ടു,
ഇറച്ചി കടത്തിക്കൊണ്ടു വന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്ക്, പന്നിയെ കെണിവയ്ക്കുന്ന കുടിക്ക് ഇലെക്ട്രിക്ക് ഉപകാരണങ്ങൾ എന്നിവ പിടിച്ചെടുത്തു, ഒരുമാസക്കാലമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
പനംകുട്ടി ഫോറെസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ വിനോദ് എ വി, ബാബു,ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ അജിത്ത്, ജിജുകുര്യൻ, സബിൻ, ശ്രീജിത്ത് എന്നിവരാണ് പന്നിയിറച്ചി പിടികൂടിയത്.
Next Story