- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസികൾ അന്ധവിശ്വാസികളാകരുതെന്ന് ഉദ്ബോധിപ്പിച്ചു; ശ്രീകുമാര ഗുരുദേവന്റെ പ്രബോധനങ്ങൾ അന്ധവിശ്വാസങ്ങൾക്ക് എതിര്; മന്ത്രി വീണാ ജോർജ്
ഇരവിപേരൂർ: വിശ്വാസികൾ അന്ധവിശ്വാസികളാകരുതെന്ന് ഉദ്ബോധിപ്പിച്ച മഹാനാണ് ശ്രീകുമാര ഗുരുദേവനെന്ന് മന്ത്രി വീണാ ജോർജ്. ശ്രീകുമാര ഗുരുദേവന്റെ പ്രബോധനങ്ങൾ അന്ധവിശ്വാസങ്ങൾക്ക് എതിരായിരുന്നെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവ സഭാ (പി.ആർ.ഡി.എസ്.) ആസ്ഥാനമായ ശ്രീകുമാർ നഗറിൽ സംഘടിപ്പിച്ച അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 168-ാമത് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അവർ.
അനേകം ജനങ്ങളെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക് നയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഈ കാലഘട്ടത്തിൽ നടത്തേണ്ട അനിവാര്യമായ ഇടപെടലാണ് പി.ആർ.ഡി.എസ്. നിർവഹിക്കുന്നത്, -മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി. മുഖ്യപ്രഭാഷണം നടത്തി. മാത്യു റ്റി.തോമസ് എംഎൽഎ. മുഖ്യാതിഥി ആയിരുന്നു. ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്കരൻ മുഖ്യസന്ദേശം നൽകി. മുൻ എംഎൽഎ. രാജു ഏബ്രഹാം, പി.ആർ.ഡി.എസ്. ഗുരുകുല ഉപദേഷ്ടാവ് കെ.എസ്.വിജയകുമാർ, പി.ആർ.ഡി.എസ്. ജനറൽ സെക്രട്ടറി സി.സത്യകുമാർ, ഖജാൻജി സി.എൻ.തങ്കച്ചൻ, ഹൈ കൗൺസിലംഗങ്ങളായ സി.കെ.ജ്ഞാനശീലൻ, പി.ജി.ദിലീപ് കുമാർ, മഹിളാസമാജം പ്രസിഡന്റ് വി എം.സരസമ്മ എന്നിവർ പ്രസംഗിച്ചു.
പി.ആർ.ഡി.എസ്. ആചാര്യകലാക്ഷേത്രം സംഘടിപ്പിച്ച 168പേർ ചേർന്ന് പാടുന്ന 'അടിമ മറപ്പതാവുമോ,' എന്നപേരിലുള്ള സംഘഗാനവും നാടകങ്ങൾ, സംഗീത സദസ്സ്, ഷോർട്ട് ഫിലിം എന്നിവയുടെ അവതരണവും നടത്തി.