- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ:ലഹരി ഉൽപന്നങ്ങളുടെ കടത്തിനെതിരെ എക്സൈസും പൊലിസും പരിശോധന ശക്തമാക്കിയതോടെ വലയിലാവുന്നവരുടെ എണ്ണവും കൂടുന്നു. ജില്ലയിൽ രണ്ടുമാസത്തിനിടെ 139 പേർ മാരക ലഹരി ഉൽപന്നങ്ങളുമായി അറസ്റ്റിലായി. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ 109 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. ഇതിൽ 111 പേരെ പിടികൂടി. ആഗസ്റ്റിൽ 65ഉം സെപ്റ്റംബറിൽ 44 കേസുമാണ് ജില്ലയിലെടുത്തത്. പ്രതികളിൽ 60 ശതമാനത്തിലേറെ വിദ്യാർത്ഥികളും യുവാക്കളുമാണ്. 2021-22 കാലയളവിൽ പ്രായ പൂർത്തിയാകാത്ത 18 കുട്ടികളും പിടിയിലായി.
പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു മാസത്തിനിടെ 28 പേരും മാരക ലഹരി ഉൽപന്നങ്ങളുമായി പിടിയിലായി. ഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന മെത്താംഫിറ്റാമൈൻ 1.37 കിലോയാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്. ഇതിനു മാത്രം വിപണിയിൽ ഏകദേശം അഞ്ചുകോടിയുടെ മുകളിൽ വിലവരും. ഇതുകൂടാതെ സംവേദനത്തിന്റെയും ചിന്തയുടെയും 'കില്ലർ' എന്ന അറിയപ്പെടുന്ന എൽ എസ് ഡി(ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്) 1.76 ഗ്രാമും 0.78 ഗ്രാം എംഡിഎംഎയും പിടികൂടി.
നൈട്രസൻ ടാബ് 11.64 ഗ്രാമും 14.5 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.പൊലീസ് നടത്തിയ പരിശോധനയിൽ 65 കിലേ കഞ്ചാവ്, 11 ഗ്രാം എംഡിഎംഎ, 0.13 ഗ്രാം ഹാഷിഷ്, 0.135 ഗ്രാം ബ്രൗൺഷുഗർ, 32.5 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു. പിടിയിലാവുന്നവരിൽ 60
എക്സൈസ് വകുപ്പിന് കീഴിലെ റെയ്ഞ്ചുകളിൽ നിന്നും സ്ക്വാഡുകളായി തിരിച്ചാണ് സംഘം പരിശോധന നടത്തുന്നത്. കൂടാതെ പൊലീസിന്റെ സഹകരണത്തോടെ സംസ്ഥാന അതിർത്തികളിലും വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ