ഇടുക്കി; ഭരണ പക്ഷത്തെ നേതാവിന് ഭാര്യയുമായി അവിഹിതം. മനംനൊന്ത് വിഷം കഴിച്ച ഡ്രൈവർ അവശനിലയിൽ. തൊടുപുഴയിലാണ് സംഭവം.സ്വകാര്യ ആശുപത്രിയിൽ ചികത്സയിലുള്ള ഓട്ടോ ഡ്രൈവർ ഇനിയും അപകട നില തരണം ചെയ്തിട്ടില്ലന്നാണ് സൂചന.ഭരണ പക്ഷത്തെ ഉന്നത നേതാക്കളുമായി അടുത്തബന്ധമുള്ളതും സർക്കാർ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് ചുമതലപ്പെട്ട സമിതിയിലെ അംഗവുമായ നേതാവാണ് സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത്.

ഡ്രൈവറുടെ ഭാര്യയും പാർട്ടി പ്രവർത്തകയാണ്.അതിനാൽ നേതാവുമായുള്ള അടുപ്പം ആദ്യകാലത്തൊന്നും ഭർത്താവ് കാര്യമായി എടുത്തില്ല.അടുപ്പം അതിരുവിടുന്നതായി അടുകാലത്ത് ശ്രദ്ധയിൽപ്പെട്ടെ താക്കീത് ചെയ്ത് ഭാര്യയെ നില്ക്ക് നിർത്താനും ഇയാൾ ശ്രമിച്ചിരുന്നു.

എന്നാൽ ഇത് ഫലം കണ്ടിരുന്നില്ല എന്നാണ് ഇപ്പോൾ ചർച്ചയായിരിക്കുന്ന ഈ സംഭവത്തിൽ നിന്നും വ്യക്തമായുട്ടുള്ളത്.കഴിഞ്ഞ ദിവസം കാണരുതാത്ത സാഹര്യത്തിൽ ഇരുവരെയും കണ്ടെന്നും ഇതിനെത്തുടർന്ന ഭർത്താവ് കളനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.

ആശുപത്രിയിൽ നിന്നും ഒരു തരത്തിലും വിവരം പുറത്തുവരാതിരിക്കാൻ നേതാവ് ശക്തമായ ചരടുവലികൾ നടത്തുന്നുണ്ടെന്നാണ് സൂചന.പാർട്ടിപ്രവർത്തകരെ രഹസ്യ നീരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇവരെ മറികടന്ന് ആർക്കും ഡ്രൈവറുടെ ബന്ധുക്കളെ കാണുന്നതിനോ വിവരങ്ങൾ ശേഖരിക്കുന്നതിനോ സാധിക്കുന്നില്ലന്നും മറ്റുമുള്ള വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അടുത്തുതന്നെ ഭരണ തലത്തിലെ സുപ്രധാന പദവിക്ക് കാത്തിരിക്കുന്ന നേതാവിനെതിരെയാണ് ആരോപണം ശക്തിപ്പെട്ടിട്ടുള്ളത്.ഭരണ പക്ഷത്തെ തൊഴിലാളി സംഘടന നേതാവെന്ന നിലയിൽ സംസ്ഥാനതലത്തിലും ഈ നേതാവ് പ്രവർത്തിക്കുന്നുണ്ട്.തൊടുപുഴയിൽ എത്തുന്ന ഉന്നത നേതാക്കൾക്ക് വിശ്ര സൗകര്യം ഏർപ്പെടുത്തുന്നതിനും വിരുന്നൊരുക്കുന്നതിനും ഈ നേതാവ് വിരുതനെന്നുള്ള കാര്യം നാട്ടിൽ പാട്ടാണ്.