- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കെവെ ഷാൾ കഴുത്തിൽ കുരുങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അടിമാലി : മകനോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കെവെ ഷാൾ കഴുത്തിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. ചിത്തിരപുരം മീൻ കെട്ടിൽ ഇന്ന് 2 മണിയോടെ ആയിരുന്നു അപകടം നടന്നത്. മീൻ കെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡാ (45) ആണ് മരിച്ചത്.
ചിത്തിരപുരം നിത്യസഹായ മാത പള്ളിയിൽ പ്രാർത്ഥനക്ക് ശേഷം തിരികെ മകൻ ഡെന്നീസിനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മീൻക്കെട്ടിൽ വെച്ച് ഷാൾ ബൈക്കിന്റെ വീലിൽ കുരുങ്ങുകയായിരുന്നു.
കഴുത്തിൽ ഷാൾ മുറുകി വീലിനോട് ചേർന്ന നിലയിൽ ആയിരുന്നു.തുടർന്ന് നാട്ടുകാർ എത്തി 10 മിനിട്ടോളം അതി പ്രയത്നനടത്തിയാണ് കുരുക്കിൽ നിന്നും എടുക്കുവാൻ കഴിഞ്ഞത്.
തുടർന്ന് ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരിക്കുകയാണ് ഉണ്ടായത്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ . വെള്ളത്തൂവൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.മക്കൾ. ഡെന്നീസ് , ഡാനിസ്
മറുനാടന് മലയാളി ലേഖകന്.