- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകൻ പിടിയിൽ. നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാർ (42) ആണ് ഇന്ന് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. നിലമ്പൂരിലെ ഒരു ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ വശീകരിച്ചും ഭയപ്പെടുത്തിയും പല പ്രാവശ്യം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി എന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.
അതേ സമയം പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വലമ്പൂർ സ്വദേശിയായ യുവാവും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വലമ്പൂർ പൂപ്പലം പള്ളിയാലിൽ ഫൈസലി(20)നെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഈമാസം അഞ്ചിനു രാവിലെ പെൺകുട്ടിയെ സുഹൃത്തിന്റെ ബൈക്കിൽ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേ സമയം പ്രണയം നടിച്ച് പതിനഞ്ചുകാരിയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ സംഭവത്തിൽ 20 കാരനായ കാമുകനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാന്റ് ചെയ്തു. മലപ്പുറം ഹാജിയാർപള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാമിനെയാണ് ഈ മാസം 30 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചത്. മൊബൈൽ ഫോണിലൂടെയും മറ്റും പിന്തുടർന്ന് പ്രണയം നടിച്ച് ഇക്കഴിഞ്ഞ 14നാണ് പ്രതി കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. തുടർന്ന് തന്റെ സ്‌കൂട്ടറിൽ കയറ്റി രണ്ടു ദിവസങ്ങളിലായി പലയിടങ്ങളിലും കറങ്ങി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി കുട്ടിയെ വണ്ടൂരിൽ നിന്നും കണ്ടെത്തി. 17ന് യുവാവിനെ മഞ്ചേരിയിൽ നിന്നും അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന് മുഹമ്മദ് ഹിഷാമിനെതിരെ നേരത്തെ കേസ് നിലവിലുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്