- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂർ: അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ അറസ്റ്റിൽ. വടക്കേക്കര പട്ടണം ഭാഗത്ത് നികത്തിൽ വീട്ടിൽ ശ്രീജു (34) വിനെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമിത പലിശ ഈടാക്കി വസ്തുവകകൾ അനധികൃതമായി കൈവശം വച്ച് പണം കടം കൊടുക്കുന്നതാണ് പതിവ്.
ഇയാളുടെ വീട്ടിൽ നിന്നും നിരവധി ആളുകൾ ഒപ്പുവച്ച ബ്ലാങ്ക് മുദ്രപത്രങ്ങളും, ചെക്ക് ലീഫുകളും, ഡ്രൈവിങ് ലൈസൻസുകളും, വാഹനങ്ങളുടെ ആർ.സി.ബുക്കുകളും, ഒരു കാറും, രണ്ട് ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തു. മുനമ്പം ഡി വൈ എസ് പി എം.കെ.മുരളിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കേക്കര ഇൻസ്‌പെക്ടർ വി സി.സൂരജ്, എസ് ഐ എം.എസ്.ഷെറി, എ എസ് ഐ മാരായ വി എം.റസാഖ്, മനോജ്, സി.ഡി.ഗിരീഷ്, ജോസി, സി പി ഒമാരായ സെബാസ്റ്റ്യൻ, ശീതൾ, മിറാഷ്, ബോൺസലെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story




