- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളപട്ടണം പുഴയിൽ അഞ്ചുലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ നേരത്തെ രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിച്ചിരുന്നു. പാപ്പിനിശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, യു പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി ഷാജിർ, കെ സി ജിഷ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, വൈസ് പ്രസിഡണ്ട് കെ പ്രദീപ്കുമാർ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി പ്രചിത്ര, പാപ്പിനിശ്ശേരി പഞ്ചായത്തംഗങ്ങളായ സി എച്ച് അബ്ദുൽസലാം, കെ വി മുഹ്‌സിന, ഒ കെ മൊയ്തീൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു എന്നിവർ സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ