- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവം; ആറ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; കേസ് കെട്ടിച്ചമച്ചതെന്ന് വിജിലൻസ് വിഭാഗം
ഇടുക്കി :കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളകേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൂട്ടനടപടി. കേസെടുത്ത സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഉൾപ്പെടെ ആറുപേരെ സസ്‌പെന്റ് ചെയ്തു. കേസ് കെട്ടിച്ചമച്ചതാണെന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഇടുക്കി കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി 11 ദിവസം തുറങ്കലിൽ അടച്ച വനം പാലകർക്കെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായിട്ടുളത് .കേസ് എടുക്കാൻ നേതൃത്വം നൽകിയ കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജി രാജ് , വി സി ലെനിൻ, സീനീയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് ഫോറസ്റ്റ് വാച്ചർമാരായ എ എൻ മോഹനൻ, കെ ടി ജയകുമാർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
വനം വകുപ്പ് നിയോഗിച്ച വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്ന് അന്വേഷത്തിൽ കണ്ടെത്തി. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കാനും മർദ്ദിക്കാനും നേതൃത്വം നൽകിയ ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടവർ. സംഭവത്തിൽ ഐ എഫ് എസ് ഉദ്യോഗസ്ഥനായ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സെപ്റ്റംബർ 20 നാണ് കാട്ടിറിച്ചി കൈവശം വച്ചുവെന്ന് ആരോപിച്ച് സരുൺ സജിയെ അറസ്റ്റ് ചെയ്യുന്നത്.
എന്നാൽ മറ്റൊരാളുടെ പറമ്പിൽ നിന്നും കിട്ടിയ മാംസം സരുണിന്റെ ഓട്ടോ റിക്ഷയിൽ വച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുക്കുകയായിരുന്നു വെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു.
മറുനാടന്‍ മലയാളി ലേഖകന്.