മുംബൈ: മഹാരാഷ്ട്രയിൽ കാറുമായി ബൈക്ക് കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അതിവേഗത്തിലെത്തിയ എസ് യുവി കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ചെമ്പൂരിലാണ് സംഭവം. ഇടറോഡിൽ നിന്ന് വന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ തെറിച്ചുവീണു. കാർ ഡ്രൈവർ വാഹനം നിർത്താതെ പോയി.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിന്റെ നമ്പർ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചതായി പൊലീസ് പറയുന്നു.