- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഗേജിൽ വെള്ളി പൂശിയ സ്വർണം വസ്ത്രങ്ങൾക്കിടയിൽ; വിമാനത്തിന്റെ ശുചി മുറിയിലും സ്വർണം; കരിപ്പൂരിൽ 87.08 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മലപ്പുറം: വെള്ളി പൂശിയ സ്വർണം ബാഗേജിൽ വസ്ത്രങ്ങൾക്കിടയിലും വിമാനത്തിന്റെ ശുചി മുറിയിലും സ്വർണം. കരിപ്പൂരിൽ 87.08 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കരിപ്പൂരിൽ എയർഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിൽ നിന്നും ദുബായ് യാത്രക്കാരനിൽ നിന്നുമായാണ് 87.08 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
ഷാർജയിൽ നിന്ന് കരിപ്പൂരിലെത്തിയ എയർഇന്ത്യ വിമാനത്തിന്റെ ടോയ്ലെറ്റിൽ നിന്നാണ് 1362 ഗ്രാം സ്വർണം കണ്ടെത്തിയത്. വിമാന ശുചീകരണ തൊഴിലാളികൾക്കാണ് സ്വർണം ലഭിച്ചത്. ഇവർ കസ്റ്റംസിനെ വിവരം അറിയിക്കുകയായിരുന്നു. പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. പിടികൂടിയ സ്വർണത്തിന് 69,32,580 രൂപ വില ലഭിക്കും. ദുബായിൽ നിന്നെത്തിയ കാസർക്കോട് സ്വദേശി ഫയാസ് അഹമ്മദ് റനയിൽ നിന്ന് 349 ഗ്രാം സ്വർണം കണ്ടെത്തിയത്.
വെള്ളി പൂശിയ സ്വർണം ബാഗേജിലെ വസ്ത്രങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് പുത്തൂർ ഇരട്ടകുളങ്ങര ജാസറിൽ നിന്നാണ് 1082 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിൽ നാലു ക്യാപ്‌സൂളായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് മാർക്കറ്റിൽ 50.52 ലക്ഷം രൂപ വിലവരും. അരലക്ഷം രൂപയാണ് ജാസിറിന് കള്ളക്കടത്ത് സംഘം വാഗാദാനം ചെയ്തിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ. മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് എം.പ്രകാശ് , ഇൻസ്പെക്ടർ കപിൽദേവ് സൂരിറ എന്നിവരാണ സ്വർണക്കടത്ത് പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്