നെടുങ്കണ്ടം: വിരണ്ടോടിയ കാളയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് കാളയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. തൂക്കുപാലം ചോറ്റുപാറ പതാപറമ്പിൽ ജയിംസ് (46)നാണ് പരുക്കേറ്റത്. ജയിംസിന്റെ മുന്നിൽ ഒടുവിൽ കാള കീഴടങ്ങി. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ജയിംസിന്റെ വീടിന് സമീപത്ത് നിന്നും 250 മീറ്റർ മാറി ഫാം ഹൗസുണ്ട്. ഇവിടെ അറക്കാനായി എത്തിച്ച 250 കിലോ തൂക്കം വരുന്ന കൂറ്റൻ കാളയെ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ഓടുകയായിരുന്നു.

കാള ഓടിയതോടെ ജയിംസ് സുഹൃത്തിനൊപ്പം കാളയെ തേടി ഇറങ്ങി. കാളപ്രദേശ വാസികൾക്ക് അപകടം ഉണ്ടാക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. കാളയെ തേടി സഞ്ചരിക്കുന്നതിനിടെ ചോറ്റുപാറക്ക് സമീപം കാളയെ കണ്ടെത്തി. ഇതിനിടെ നാട്ടുകാരും കാളയെ അന്വേഷിച്ചിറങ്ങി. പ്രദേശത്ത് നിറയെ വീടുകളും പുരയിടങ്ങളുമുണ്ട്. രാത്രി തന്നെ കാളയെ പിടികൂടുകയായിരുന്ന ജയിംസടക്കമുള്ള നാട്ടുകാരുടെ ലക്ഷ്യം.

രാവിലെയായാൽ സ്‌കൂൾ ബസുകളും വിദ്യാർത്ഥികളും സഞ്ചരിക്കുന്നത് ഇതിലെയാണ്. കൂടാതെ രാമക്കൽമേടിലേക്ക് വിനോദ സഞ്ചാരികളെത്തുന്ന പ്രധാന പാതയാണ്. തൂക്കുപാലം മുതൽ ചോറ്റുപാറ വരെയുള്ള ഭാഗത്ത് 3 സ്‌കൂളുകളും അങ്കണവാടികളും വഴിയരികിലുണ്ട്. അതുകൊണ്ടാണ് കാളയെ കീഴ്‌പെപെടുത്തി കൂട്ടിൽ കയറ്റാൻ ജയിംസും സുഹൃത്തുക്കളും ശ്രമിച്ചത്. കാളയെ കണ്ടെത്തി കീഴ്‌പ്പെപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ജയിംസിന്റെ നേരെ ആക്രമണമുണ്ടായത്.

തലക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ ജയിംസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. 27 സ്റ്റിച്ചുകളാണ് ജയിംസിന്റെ കയ്യിലും തലയിലുമായുള്ളത്. കാളയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജയിംസിന് പരിക്കേറ്റു. ഓട്ടം നിർത്തിയ ശാന്തനായാ കാളയെ ടൗണിൽ തന്നെ തളച്ചു. ഇതിനിടെ കാളയെ വാങ്ങി എത്തിച്ചവർ കാളയുടെ തമിഴ്‌നാട്ടിലെ ഉടമസ്ഥനെ വിവരം അറിയിച്ചു. ഉടമസ്ഥനും സംഘവും എത്തി കാളയെ തിരികെ ഫാം ഹൗസിലെത്തിച്ചു.