- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടിൽ ഉപേക്ഷിച്ച നിലയിൽ 500 രൂപയുടെ 20 നോട്ടുകൾ; നോട്ടുകൾ കൂട്ടിയിട്ട് കത്തിച്ചെന്നും കള്ളനോട്ടെന്നും ആദ്യനിഗമനം; മഞ്ചേരി മേലാക്കത്തെ തോട്ടിൽ കണ്ടെത്തിയ കറൻസി നോട്ടുകളുടെ ഉറവിടം കണ്ടെത്തി
മലപ്പുറം: ഇന്നു രാവിലെ മഞ്ചേരി മേലാക്കത്തെ തോട്ടിൽ കണ്ടെത്തിയ നോട്ടുകൾ സിനിമാ ഷൂട്ടിംഗിനും മറ്റും ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. മേലാക്കം നെല്ലിപ്പറമ്പ് തോട്ടിലാണ് 500 രൂപയുടെ 20 നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടുവരമ്പിലൂടെ നടന്നു വരികയായിരുന്ന സ്ത്രീയാണ് നോട്ടുകൾ കണ്ടത്. സമീപത്ത് കൂട്ടിയിട്ട് കത്തിച്ച നിലയിലും നോട്ടുകളുണ്ടായിരുന്നു.
സംഭവമറിഞ്ഞ പ്രദേശവാസികൾ തോട്ടിലിറങ്ങി നോട്ടുകളടങ്ങിയ കവർ പുറത്തെടുക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനയിൽ വ്യാജ കറൻസിയാണെന്നായിരുന്നു പൊലീസ് നിഗമനം. പിന്നീട് സ്റ്റേഷനിലെത്തിച്ച് നോട്ടുകൾ ഉണക്കി വിശദമായി പരിശോധിച്ച് സിനിമാ ഷൂട്ടിങ്ങ് ആവശ്യത്തിനായി ഉപയോഗിക്കുന്ന കടലാസുകൾ മാത്രമാണ് ഇതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഷൂട്ടിങ് ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണെമന്ന് നോട്ടുകളിൽ കൃത്യമായി രേഖപ്പെടുത്തിയതായും കണ്ടെത്തി. ഏതായാലും നോട്ടുകൾ തോട്ടിലെത്താനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നു രാവിലെ പത്തോടെയാണ് സംഭവം. ഇതുവഴി നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയാണ് നോട്ടുകൾ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ടത്. ഉടൻ തന്നെ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി വെള്ളത്തിലിറങ്ങി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ കൂടുതൽ നോട്ടു കെട്ടുകളും കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ മഞ്ചേരി പൊലീസിൽ വിവരമറിക്കുകയായിരുന്നു.
പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ തോട്ടിൽ നിന്നും കൂടുതൽ നോട്ടുകൾ കണ്ടെടുത്തു. ചില നോട്ടുകൾ കത്തിച്ച നിലയിലുമാണ്. രാവിലെ മുതൽ നോട്ടുകൾ പിടിച്ചെടുത്തതോടെ ഉഹാപോഹ കഥകൾ പലതും നാട്ടിൽ പ്രചരിച്ചിരുന്നു. സിനിമാ ഷൂട്ടിംഗിന് ഉപയോഗിക്കുന്ന നോട്ടുകളാണെന്ന് കണ്ടെത്തിയതോടെയാണ് ഇതിന് അറുതിയായിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്