അലിഗഡ്: ഉത്തർ പ്രദേശിലെ അലിഗഡിൽ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. അലിഗഡിലെ പേരക്ക തോട്ടത്തില് നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു രണ്ട് പേർ ചേർന്ന് ദളിത് യുവാവായ ഓം പ്രകാശിനെ വടി കൊണ്ട് തല്ലിച്ചതച്ചത്. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനായാണ് യുവാവ് തോട്ടത്തിന് അടുത്ത് പോയതെന്നാണ് ഓം പ്രകാശിന്റെ സഹോദരൻ സത്യപ്രകാശ് പറയുന്നത്.

തിരികെ വരുന്ന വഴിയിൽ സഹോദരൻ തോട്ടത്തിലെ ഒരു പേരയ്ക്ക കഴിച്ചിരുന്നു. ഇതിന് ഓം പ്രകാശിനെ തല്ലിച്ചതച്ചെന്ന് സത്യ പ്രകാശ് പറയുന്നു. പൊലീസാണ് സംഭവ സ്ഥലത്ത് എത്തി ഓം പ്രകാശിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അതിനോടകം ഓം പ്രകാശ് മരിച്ചിരുന്നു. സംഭവത്തിൽ ഭീംസെൻ, ബൻവാരി ലാൽ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ഇവർക്കെതിരായ നിയമ നടപടികൾ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അഭയ് കുമാർ വിശദമാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 302, 3(2) അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനേന ഗ്രാമവാസിയാണ് ഓം പ്രകാശ്. തോട്ടം ഉടമയും ബന്ധുമാണ് അറസ്റ്റിലായിട്ടുള്ളത്.