- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ കാണാതായ വിഷമത്തിൽ കഴിഞ്ഞിരുന്ന സ്‌കൂൾ അധ്യപകൻ ഡാമിൽച്ചാടി ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ചൊക്കനാട് എസ്റ്റേറ്റിലെ എൽപി സ്‌കൂൾ അദ്ധ്യാപകനായ ഗണേശൻ
മൂന്നാർ: അമ്മയെ കാണാതായ വിഷമത്തിൽ കഴിഞ്ഞിരുന്ന സ്‌കൂൾ അധ്യപകൻ ഡാമിൽച്ചാടി ജീവനൊടുക്കി. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ എ.ഗണേശൻ (48) ആണ് മരിച്ചത്. ആദ്യം ഡാമിൽ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അൽപസമയത്തിനുശേഷം വീണ്ടും ചാടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
ഗണേശൻ ഹെഡ് വർക്സ് ഡാമിലേക്ക് ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി. റോഡിലെത്തിച്ച് ഒരു ഓട്ടോയിൽ കയറ്റിയിരുത്തി, വിശ്രമിക്കാൻ നിർദ്ദേശിച്ചാണ് രമേഷ് സമീപത്തേയ്ക്ക് മാറിയത്. ഇതിനിടിയിൽ ഓട്ടോയിൽനിന്നും ചാടിയിറങ്ങി ഏതാനും മീറ്റുകൾ ഓടി ഗണേശൻ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടുകയായിരുന്നു
ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ ഒരു മണിക്കൂർ നേരം ഡാമിൽ മുങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ചൊക്കനാട് എസ്റ്റേറ്റിലെ എൽപി സ്‌കൂൾ അദ്ധ്യാപകനായ ഗണേശൻ ഉച്ചവരെ സ്‌കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്ന് പറഞ്ഞ് സ്‌കൂളിൽനിന്നും ഇറങ്ങുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഗണേശനൊപ്പം കഴിഞ്ഞിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈ മുതൽ കാണാതായിരുന്നു. സ്വർണ്ണാഭരണങ്ങൾ ഊരിവച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടുകിട്ടിയിരുന്നു.സമീപത്തെ മുതിരപ്പുഴയാറിൽ ചാടി ജീവിതം അവസാനിപ്പിച്ചിരിക്കാമെന്നാണ് അടുത്ത ബന്ധുക്കൾ സംശയിക്കുന്നത്. പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദ്ദേഹം കണ്ടെത്താനായില്ല.അമ്മ ജിവിച്ചിരിപ്പുണ്ടോ ,മരിച്ചോ എന്ന വേവലാതിയുമായിട്ടാണ് പിന്നീട് ഗണേശൻ ദിവസങ്ങൾ തള്ളി നീക്കിയിരുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞു.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കുൾക്ക് കൈമാറുമെന്ന് പൊലീസ് അറയിച്ചു.ഭാര്യ. ജ്യോതി. മക്കൾ. ലോഗേശ്വരൻ, അക്ഷയ ശ്രീ.
മറുനാടന് മലയാളി ലേഖകന്.