- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ഗവർണർക്ക് മേൽ കുതിര കയറുന്ന സാഹചര്യത്തിൽ ആരിഫ് മുഹമ്മദ് ഖാന് പിന്തുണ; ഉന്നതവിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണരെ കണ്ടു. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഗവർണർക്ക് നിവേദനം നൽകി. സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണനൊപ്പമാണ് ഗവർണറെ സന്ദർശിച്ചത്.
ിസംസ്ഥാന സർക്കാറിന് കേന്ദ്ര ഗവൺമെന്റ് അനുവദിച്ച 750 കോടി രൂപ സർക്കാർ ലാപ്‌സാക്കിയ വിവരം ഗവർണറെ ധരിപ്പിച്ചു. നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിലെ ഗവൺമെന്റ് കോളേജുകളിൽ 60% പ്രിൻസിപ്പാൾമാർ ഇല്ലതെ നാഥനില്ലാ കളരിയാണ്.ഇൻ ചാർജ് മാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.പ്രിൻസിപ്പാളുമാരെ ഉടനടി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടു.
മാർക്‌സിസ്റ്റ് പാർട്ടിയുടെ അദ്ധ്യാപകർ ഇല്ലാത്തതുകൊണ്ടാണ് പ്രിൻസിപ്പൽ നിയമനം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രി ഗവർണർക്ക് മേൽ കുതിര കയറുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ധാർമ്മിക പിന്തുണയും പ്രഖ്യാപിച്ചു.