- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിൽ കാവി വേഷമിട്ട് പുറമേ ഖദർ ധരിച്ച് നടക്കുന്ന ആളാണ് കെ.സുധാകരൻ; കോൺഗ്രസിൽ അദ്ദേഹം അധികകാലം ഉണ്ടാവില്ലെന്ന് എം വി ജയരാജൻ
കണ്ണൂർ: താൻ ബിജെപി യിലേക്ക് പോകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവർത്തിക്കുന്നത് മതേതര സമൂഹത്തിന് അപമാനവും വെല്ലുവിളിയുമാണെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുസുധാകരൻ കോൺഗ്രസിൽ അധിക കാലം ഇനിയുണ്ടാവില്ലെന്ന സൂചനയാണ് നൽകുന്നത്. ഉള്ളിൽ കാവിയണിയും പുറമേ ഖദർ ധരിക്കുകയും ചെയ്യുന്നയാളാണ് സുധാകരൻ. തലശേരി കലാപവേളയിൽ കിഴുന്ന മുസ്ലിം പള്ളി ആർ. എസ്. എസ് അക്രമിക്കാനെത്തിയപ്പോൾ തടഞ്ഞത് സി.പി. എം പ്രവർത്തകരാണ്. അന്ന് എന്ത് ത്യാഗം സഹിച്ചും മതസൗഹാർദ്ദം സംരക്ഷിക്കണമെന്നായിരുന്നു സി.പി. എം തീരുമാനം. അന്ന് സി.പി. എം അവിടെ കണ്ടത് ആർ. എസ്. എസിനെ സഹായിക്കുന്ന സുധാകരനെയാണ്.
ഹൈദരബാദ് പാർട്ടി കോൺഗ്രസ് കഴിഞ്ഞുമടങ്ങുകയായിരുന്ന ഇ.പി ജയരാജനെ കൊല്ലാൻ സുധാകരൻ തോക്കുമായി അയച്ചത് ആർ. എസ്. എസുകാരെയാണ്. കെ.സുധാകരൻ കലക്ടറേറ്റിന് മുൻപിൽ നിരാഹാരസമരം നടത്തിയപ്പോൾ വത്സൻ തില്ലങ്കേരി സന്ദർശിച്ചത് ആർ. എസ്. എസുമായുള്ള ബന്ധം തെളിയിക്കുന്നതാണ്.
2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുറച്ച് ആർഎസ്എസ് വോട്ട് ലഭിക്കാറുണ്ടന്നും ആ തെരഞ്ഞെടുപ്പിൽ അതുണ്ടായില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സുധാകരൻ ആർ. എസ്. എസ് ബന്ധം തുറന്നു പറയുന്നത് ബിജെപി പ്രവേശനത്തിന് വിലപേശാനാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ആർ. എസ്. എസ് വോട്ടുകൾ തനിക്ക് അനുകൂലമാക്കാനും സുധാകരൻ ലക്ഷ്യമിടുന്നുണ്ടെന്നും എം.വി ജയരാജൻ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ