- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മുങ്ങിയ പ്രതിയെ ബംഗളൂരുവിൽവെച്ച് പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ സഗീഷിനെയാണ് തിരൂരങ്ങാടി പൊലീസ് പിടികൂടിയത്. ഒരു വർഷം മുൻപാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടർന്ന് മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിൽ പരാതിപ്പെട്ടത്.
ഒരു വർഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് 150 ഓളം മൊബൈൽഫോൺ നമ്പറുകൾ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി കർണ്ണാടകയിൽ ഒളിവിൽ തമാസിക്കുകയാണെന്ന വിവരം ലഭിച്ചത്. തുടർന്ന് തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബംഗളൂരുവിൽ വെച്ച് പിടികൂടിയത്.
അഡീഷ്ണൽ സബ് ഇൻസ്പെക്ടർ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുബൈർ, സിവിൽ പൊലീസ് ഓഫീസർമാരായ അമർനാഥ്, ലക്ഷ്മണൻ, ജോഷി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്