- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ ഭീഷണിപ്പെടുത്തി; യുവാവിന് എതിരെ കേസെടുത്ത് മയ്യിൽ പൊലീസ്
മയ്യിൽ: വിവാഹത്തിൽ നിന്ന് പിന്മാറിയ വിരോധത്താൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെന്ന് യുവാവ് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പരിയാരം കോരൻ പീടിക സ്വദേശി സുനിൽകുമാറിനെതിരെയാ(35)ണ് മയ്യിൽ പൊലിസ് കേസെടുത്തത്.
കൊളച്ചേരി പെരുമാച്ചേരി സ്വദേശിനിയായ 28വയസുകാരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. 2021-ജൂലായ് മാസം മുതൽ യുവാവിൽ നിന്ന് അകന്നു മാറിയ യുവതിയെ നിരന്തരം ശല്യം ചെയ്യുകയും ഈക്കാരണത്താൽ ധനകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു മറ്റൊരുസ്ഥാപനത്തിൽ ജോലിക്ക് പ്രവേശിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് അവിടെയും സുനിൽകുമാർ ശല്യം തുടർന്നതായി പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയതോടെ യുവതി മയ്യിൽ പൊലിസിൽ പരാതി നൽകുകയായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story