- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമനങ്ങൾ സിപിഎമ്മിലെ വരേണ്യവർഗത്തിനായി സംവരണം ചെയ്തു
തിരുവനന്തപുരം: പിണറായി ഭരണത്തിന് കീഴിൽ സർക്കാർ സർവ്വീസിലെ നിയമനങ്ങളെല്ലാം സിപിഎമ്മിലെ വരേണ്യവർഗ്ഗത്തിന് മാത്രമായി സംവരണം ചെയ്യപ്പെട്ടു എന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു പറഞ്ഞു അഴിമതിയും സ്വജന പക്ഷപാതവും തുടർ കഥയാക്കിയ മേയറും ഡി ആർ അനിലും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
യുഡിഎഫ് മെഡി: കോളേജ് വാർഡ്കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നജീവ് ബഷീർ അധ്യക്ഷതവഹിച്ച യോഗത്തിൽ എം എ വാഹിദ് സിഎംപി നേതാവ് എം പി സാജു ഉള്ളൂർ മുരളി ഹരിദാസ് കുമാരപുരം ശ്രീകണ്ഡൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ രാജേഷ് സത്യശീലൻ സോളമൻ കെ മോഹൻ കുമാർ പ്രേംജിത്ത് അരുൺരാജ് ജോസ് എന്നിവർ സംസാരിച്ചു
മറുനാടന് മലയാളി ബ്യൂറോ
Next Story