- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ നിന്ന് 150 രൂപയ്ക്ക് വാങ്ങുന്ന മദ്യം 800 രൂപയ്ക്ക് വിൽക്കും; പരപ്പനങ്ങാടിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടു ഒഡിഷ സ്വദേശികൾ പിടിയിൽ
മലപ്പുറം: മാഹിയിൽ നിന്ന് ചെറിയ തുകയ്ക്ക് വാങ്ങിയ മദ്യം അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വലിയ വിലക്കു വിൽപനയ്ക്കായി എത്തിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി രണ്ടു ഒഡീഷ്സ സ്വദേളികൾ അറസ്റ്റിൽ. 60കുപ്പി ബോട്ടിലുമായാണ് ഒഡീഷ സ്വദേശികളായ ഭഗവാൻ ജാനി, കമൽ സിങ് എന്നിവരെ പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും താനൂർ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഭഗവാൻ ജാനിയിൽ നിന്ന് പറമ്പിൽപീടികയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 46 ബോട്ടിൽ മദ്യവും കമൽ സിങ്ങിൽ നിന്ന് തോട്ടശ്ശേരിയിലേക്ക് കൊണ്ടുപോയിരുന്ന 14 ബോട്ടിൽ മദ്യവും പിടികൂടി. ഉച്ചയ്ക്ക് മൂന്നുമണിക്ക് കണ്ണൂരിൽ നിന്നും കോയമ്പത്തൂർ പോകുന്ന ഇന്റർ സിറ്റി ട്രെയിനിൽ മദ്യവുമായി വരുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്.
150 രൂപയ്ക്ക് വാങ്ങുന്ന ഒരു കുപ്പി മാഹി മദ്യം മറിച്ചുവിറ്റാൽ 600 രൂപയിലധികം ലാഭം കിട്ടും. ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായി മാഹി മദ്യം വിൽക്കുന്നുണ്ടെന്ന പൊലീസിന് വിവരം ലഭിച്ചിരുന്നു.കഴിഞ്ഞ മാസം കോഴിക്കോട് നഗരത്തിലും സമാനമായ മദ്യവേട്ട നടന്നിരുന്നു. 56 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശിയെയാണ് പൊലീസ് പിടികൂടിയിരുന്നത്. 56 കുപ്പി മദ്യമാണ് ഒഡീഷ സ്വദേശി രവീന്ദ്രയുടെ കയ്യിൽ നിന്ന് പൊലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നഗരമധ്യത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.
മദ്യത്തിനൊപ്പം മയക്കുമരുന്നടക്കം മറ്റ് ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നവരും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കൂടിവരുന്നതായി പൊലീസ് പറയുന്നു. പിടിയിലായ രവീന്ദ്രയിൽ നിന്ന് കോഴിക്കോട് നഗരത്തിലെ, ഇത്തരം സംഘങ്ങളെ കുറിച്ച് നടക്കാവ് പൊലീസിന് വിവരം ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
മതിയായ രേഖകളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കി നൽകുന്നവർക്കെതിരെയും വരും ദിവസങ്ങളിൽ കർശന നടപടിയുണ്ടാകും. ലഹരി കടത്തിന്റെ ഏജന്റുകളായി മാറുന്ന ഇതര സംസ്ഥാന തൊളിലാളികളുടെ എണ്ണം കൂടിവരികയാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തം നാട്ടിൽ കുറ്റം കൃത്യം നടത്തി മുങ്ങുന്നവരാണ് കേരളത്തിൽ വന്ന ലഹരി കടത്തിൽ ഏർപ്പെടുന്നവരിൽ പലരുമെന്നും പൊലീസ് വിശദീകരിച്ചു.
പരപ്പനങ്ങാടിയിൽ പിടികൂടിയ പൊലീസ് സംഘത്തിൽ അജീഷ് കെ ജോൺ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജേഷ്, സനൽ, സിപിഒ മാരായ സുധീഷ്, ദിലീപ്, ദീപു, ഹോം ഗാർഡുമാരായ ശശി, കൃഷ്ണദാസൻ, ശിവദാസൻ എന്നിവരും ഉണ്ടായിരുന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്