- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം : 44 ചെറുകുപ്പികളിലായി സൂക്ഷിച്ചിരുന്ന ബ്രൗൺ ഷുഗർ വിൽക്കാൻ ശ്രമിക്കവെ അസം സ്വദേശി പിടിയിൽ .നാഗൂൺ ജില്ലക്കാരനായ ബസിറി(27)നെയാണ് എക് സൈസ് സംഘം തങ്കളം മലയിൽകീഴ് ബൈപാസിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ബ്രൗൺ ഷുഗർ കണ്ടെടുത്തത്. സ്ഥിരമായി അസം സ്വദേശികളിൽ നിന്ന് ഹെറോയിൻ പിടികൂടുന്ന സാഹചര്യത്തിൽ അസമിൽ നിന്ന് വരുന്ന ട്രെയിൻ പരിശോധന കർശനമാക്കാൻ എക്‌സ്സൈസ് കമ്മിഷണർ നിർദ്ദേശം നൽകി.
കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപ് , നേതൃത്വത്തിൽ പ്രവന്റിവ് ഓഫീസർമാരായ നിയാസ് കെ എ , സിദ്ദിഖ് എ ഇ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജു പി വി, നന്ദു എം എം, ബേസിൽ കേ തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവർ വാഹന പരിശോധനയിൽ പങ്കാളികളായി.
മറുനാടന് മലയാളി ലേഖകന്.
Next Story