- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൽപറ്റ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി ശാന്തിനഗർ ഇല്ലിയാട്ടുമ്മൽ ഇ. സാലി (23) യെയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം മെസഞ്ചറിലൂടെ 13 വയസുള്ള കുട്ടികളോട് കൂടുതൽ അടുപ്പം കാണിച്ച് തന്റെ നഗ്‌നചിത്രങ്ങൾ അയച്ചുകൊടുക്കും. പിന്നാലെ കുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി.
രണ്ടു കുട്ടികളുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്‌സോ നിയമം, ഐ.ടി നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പൊലീസ് ഇൻസ്‌പെക്ടർ അനന്തകൃഷ്ണൻ, എസ്‌ഐ മനോജ്, എസ്.സി.പി.ഒ ദിലീപ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story