- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ചേലമ്പ്ര വാടക ക്വാർട്ടേഴ്സിലെ റെയ്ഡിൽ 10000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ചേലേമ്പ്രയിലെ വാടക ക്വാർട്ടേഴ്സിൽ പൊലീസ് നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലെടുത്തത് പതിനായിരം പാക്കറ്റ് ഹാൻസ്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വൻതോതിൽ ഹാൻസ് വിൽപ്പന നടത്തുന്ന ആളെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചേലേമ്പ്ര പുല്ലുംകുന്നിലെ വാടക വീട്ടിൽ നിന്ന് 10000 പാക്കറ്റ് ഹാൻസ് ശേഖരം വെള്ളിയാഴ്ച പിടികൂടുകയായിരുന്നു. വിപണിയിൽ 50 രൂപക്ക് വിൽക്കുന്ന 10000 പാക്കറ്റ് ഹാൻസ് പിടികൂടിയ സംഭവത്തിൽ ചേലേമ്പ്ര പുല്ലുംകുന്നിലെ പറമ്പിൽ സജിത്ത് കുമാറിനെയാണ് തേഞ്ഞിപ്പലം എസ് ഐ രജ്ഞിത്ത് നരേന്ദ്രന്റെ നേത്യത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്ത്.
ഹാൻസ് വിൽപ്പനക്ക് ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വാടക വീട്ടിലെ മുറിയിലും കാറിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ് ശേഖരം. മംഗലാപുരത്ത് നിന്ന് വൻതോതിൽ എത്തിക്കുന്ന ഹാൻസ് ബീഡി, സിഗരറ്റ് വിൽപ്പനയുടെ മറവിൽ ഇയാൾ കോഴിക്കോട്, മലപ്പുറം ജില്ലയിലെ പലയിടങ്ങളിലായി വ്യാപകമായി വിൽപ്പന നടത്തി വരികയായിരുന്നു.
ഇരുജില്ലകളിലെയും സ്‌കൂൾ കോളജ് പരിസരങ്ങളിലെ പല കടകളിലും ഹാൻസ് എത്തിച്ചുനൽകിയിരുന്നത് സജിത്ത് കുമാറാണെന്ന് പൊലീസ് പറഞ്ഞു. അതിരാവിലെ ഹാൻസുമായി കച്ചവടത്തിന് ഇറങ്ങുന്ന ഇയാൾ പകൽ 10 ത്തോടെ വിൽപ്പന അവസാനിപ്പിക്കും. തന്ത്രപരമായ വിൽപ്പനയിലൂടെ ഏറെക്കാലമായി ഇയാൾ പണം സമ്പാദിച്ചതായാണ് വിവരം. ഹാൻസ് എത്തിച്ചുനൽകുന്ന കേന്ദ്രത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്