- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനത്തിനു നേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴക്ക് രക്ഷപ്പെട്ടു
അഗളി: അട്ടപ്പാടി തമിഴ്‌നാട് അതിർത്തിയിൽ സഞ്ചാരികൾക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ഡ്രൈവറുടെ മനോധൈര്യംമൂലം വലിയ അപകടം ഒഴിവായി. സംസ്ഥാന അതിർത്തിയായ മുള്ളിയിൽനിന്ന് മഞ്ചൂരിലേക്ക് പോകവേ വ്യാഴാഴ്ച പകൽ 11ഓടെയാണ് യാത്രക്കാർ റോഡിലെ വളവിൽ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിനു മുന്നിൽ അകപ്പെട്ടത്.
കുട്ടിയാന കൂടെയുള്ളതിനാൽ ആനകൾ ഏറെ ജാഗരൂകരായിരുന്നു. യാത്രക്കാരുടെ വാഹനം കണ്ടതോടെ കൂട്ടത്തിൽ നിന്ന് ഒരു ആന വാഹനത്തിനു നേരെ അക്രമാസക്തനായി പാഞ്ഞടുക്കുകയായിരുന്നു.
ഡ്രൈവർ വാഹനം അതിവേഗം പിന്നോട്ടെടുത്തതോടെയാണ് അത്യാഹിതം ഒഴിവായത്. അട്ടപ്പാടി, തമിഴ്‌നാട് വനാന്തരങ്ങളിൽനിന്ന് കാട്ടാനകൾ പകൽ സമയം റോഡിലിറങ്ങുന്നത് പതിവായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story