പെരിന്തൽമണ്ണ: ഒരു കിലോ സ്വർണ മിശ്രിതവുമായി രണ്ടു പേർ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ശനിയാഴ്ച രാത്രിയിൽ രഹസ്യ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ താഴെക്കോട് കാപ്പുമുഖത്ത് വച്ചാണ് കാസർഗോഡ് സ്വദേശി ആയിഷ മൻസിലിൽ വസീമുദ്ദീൻ (32), താമരശ്ശേരി സ്വദേശി കരിമ്പനക്കൽ വീട്ടിൽ മുഹമ്മദ് സാലി (49) എന്നിവരെ ഇൻസ്പെക്ടർ സി.അലവി, എസ്‌ഐ എം.എം യാസറും സംഘവും കസ്റ്റഡിയിലെടുത്തത്.

യു.എ.ഇ യിൽ നിന്നും കോയമ്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി കോയമ്പത്തൂർ പോയി കാറിൽ കൂട്ടി കൊണ്ട് വരുമ്പോഴാണ് താഴെക്കൊട് കാപ്പുമുഖത്ത് വെച്ച് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ ആകുന്നത്. സ്വർണം മൂന്നു ക്യാപ്സ്യൂൾ രൂപത്തിൽ ആക്കി മലദ്വരത്തിൽ ഒളിപ്പിച്ചാണ് വസിമുദ്ദീൻ ഗൾഫിൽ നിന്നും കൊണ്ട് വന്നത് എന്ന് അന്വേഷണത്തിൽ അറിവായതായി പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ സി.അലവി, എസ്‌ഐ യാസർ എന്നിവരെ കൂടാതെ എഎസ്ഐ വിശ്വംഭരൻ, എസ്.സി.പി.ഒ മാരായ ജയമണി, കെ.എസ് ഉല്ലാസ്, സി.പി.ഒ മാരായ മുഹമ്മദ് ഷജീർ, ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.